A Tribute to Holy Father by Cherian Jacob, Phonix, AZ അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസും ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായി ഭാഗ്യമോടെ കഴിഞ്ഞ മുപ്പത്തി മൂന്നര വർഷക്കാലം പരിശുദ്ധ സഭയെ ധീരമായി നയിച്ച നിദാന്ത വന്ദ്യ ദിവ്യ മഹിമശ്രീ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ ഐവാസ് ഒന്നാമൻ പാതിയർക്കീസ് ബാവായുടെ തൃപ്പാദത്തിങ്കൽ ഈ ബാഷ്പാഞ്ജലി സാദരം സമർപ്പിക്കുന്നു. (നാഥാ ദേവാ, എന്ന ഈണം ) ആ-ചാര്യേശാ! കേഴുന്നടിയങ്ങൾ അവിടുത്തെ മുന്നിൽ ദൈവത്തിന്റെ പ്രധാനാചാര്യാ ഇഗ്നാത്തിയോസ് പിതാവേ സത്യത്തിന്റെ പടയാളീ പത്രോസിന്റെ തേരാളീ നിൻ നാമം വാഴ്‍വിന്നാകണമേ മൂസലിൻ സെൻഹറിബേ ഭാഷാ പണ്ഡിതനേ സംസാരത്തിൽ മിതഭാഷീ ജീവിത ശുദ്ധിയിൽ പരിശുദ്ധൻ സ്നേഹത്തിന്റെ പ്രവാചകനേ സഭകളെ യോജിപ്പിച്ചവനേ വന്ദ്യ പിതാവേ, പരിശുദ്ധാ നിൻ നാമം വാഴ്‍വിന്നാകണമേ... സ്നേ-ഹപിതാവേ അവിടുത്തേ മുന്നിൽ കേഴുന്നടിയങ്ങൾ നിന്നുടെ ജീവചരിത്രത്തിൽ സ്നേഹമെന്നത് അത്യധികം ഞങ്ങളെ നിന്നുടെ സ്നേഹത്തിൽ ജീവിക്കാനായ് പഠിപ്പിച്ച നിൻ നാമം വാഴ്‍വിന്നാകണമേ... സാ-ഹോദര്യം! ജീവിതകാലത്തിൽ എല്ലാ ജനതക്കും ദൈവത്തിന്റെ മഹാസ്നേഹം എല്ലാവരിലും ഒന്നെന്ന് ശക്തമതായ് ഘോഷിച്ചവനേ ഭാഗ്യവാനേ പിതാവേ നിൻ നാമം വാഴ്‍വിന്നാകണമേ... തന്റെ നാഥന്റെ ജീവിതപാതകളിൽ ജനത്തെ നയിച്ചവനേ ക്ഷമയെ ഞങ്ങളെ പഠിപ്പിച്ച ഞങ്ങടെ പ്രിയ പരിശുദ്ധാ! സാത്താനെ വിജയിച്ചവനേ ഇഗ്നാത്തിയോസ് പിതാവേ നിൻ നാമം വാഴ്‍വിന്നാകണമേ... മൂ-സലിൽ നിന്നും ദൈവ ജനത്തിന്നേ പരിപാലിച്ചിടുവാൻ സ്വന്തം ജന്മം ത്യാഗിച്ച ഞങ്ങടെ മാർഗ്ഗ പിതാവേ നീ അന്ത്യോഖ്യായുടെ പൊൻമുത്തേ സ്വർഗ്ഗത്തിൻ താക്കോൽക്കാരാ നിൻ നാമം വാഴ്‍വിന്നാകണമേ... ആ-ചാര്യത്വം സ്നേഹത്തിൽ ജീവൻ നൽകുന്നവനെന്ന് ലോകത്തെ കാണിച്ചവനേ ഇഗ്നാത്തിയോസ് പിതാവേ സ്വർഗ്ഗം വരവേൽക്കും നിന്നേ അബ്രഹാമിൻ മടിയിൽ നീ എന്നേക്കും വിശ്രമമേറ്റിടുമേ ലോകത്തിൻ ദുഃഖം തനിയെ എടുത്തവനേ സഭയുടെ നൗകയെ നീ കാറ്റും കോളും വന്നപ്പോൾ ധീരതയോടെ നയിച്ചവനേ വിദ്വേഷികളെ സ്നേഹത്തിൽ ദൈവത്തിനായ് നേടിയവൻ സ്വർഗ്ഗത്തിൽ ശ്രേഷ്ഠത നേടിടുമേ സ്നേഹപൂർവം ചെറിയാൻ ജേക്കബ്‌ മണലേൽ ചിറയിൽ ഫീനിക്സ് അരിസോണാ, USA SOCM-Forum https://groups.yahoo.com/neo/groups/SOCM-FORUM